Site iconSite icon Janayugom Online

സിഎസ്ബി ബാങ്കിൽ ഇന്ന് പണിമുടക്ക്

CSBCSB

തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സിഎസ്ബി ബാങ്കിൽ ഇന്ന് സൂചനാ പണിമുടക്ക്.  മാർച്ച് 14ന് ജീവനക്കാരും ഓഫീസർമാരും പണിമുടക്കും. ബാങ്കിന്റെ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, വിദേശ ബാങ്കായതോടെ കൈകൊള്ളുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, വ്യവസായതല വേതന പരിഷ്കരണം നടപ്പാക്കുക, താൽക്കാലിക‑കരാർ ജീവനക്കാരുടെ വേതനം വർധിപ്പിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഎസ്ബി ബാങ്കിലെ സംഘടനകളുടെ ഐക്യവേദി വീണ്ടും പണിമുടക്കുന്നത്.
പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ ബാങ്കിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുവാനാണ് തീരുമാനം.
കഴിഞ്ഞ വർഷം ഏഴ് സമരമാണ് സിഎസ്ബിയിൽ നടന്നത്. സൂചന പണിമുടക്കിന് മുന്നോടിയായി ശനിയാഴ്ച തൃശൂരിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസദസ് ബാങ്ക് സമര സഹായ സമിതി ചെയർമാൻ കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകിട്ട് രാജ്യവ്യാപകമായി വീടുകളിൽ പ്രതിഷേധ ജ്വാലയും തെളിയിച്ചു.

Eng­lish Sum­ma­ry: CSB Bank on strike today

You may like this video also

Exit mobile version