സിഎസ്ബി ബാങ്ക് മാനേജ്മെന്റ് നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ മുഖ്യമന്ത്രി ശക്തമായി ഇടപെടണമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ വളരെ സമാധാനപരമായി , വേതന നഷ്ടം സഹിച്ച് 13 ദിവസത്തെ പണിമുടക്ക് നടത്തിക്കഴിഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ട്രേഡ് യൂണിയനുകളും സമരത്തെ പിന്തുണയ്ക്കുന്നു. പക്ഷേ വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് ധാര്‍ഷ്ട്യം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ചെയര്‍മാൻ എ എല്‍ ലോറൻസ് അധ്യക്ഷത വഹിച്ചു. എഐബിഇഎ സംസ്ഥാന പ്രസിഡന്റ് കെ എസ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി ഡി ജോസണ്‍, ജോയിന്റ് കൗണ്‍സില്‍ ജില്ല സെക്രട്ടറി ആര്‍ ഹരീഷ് കുമാര്‍, ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷൻ ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ തോട്ടശ്ശേരി, എഐബിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് രാമകൃഷ്ണൻ, എഐബിഇഎ ജില്ല സെക്രട്ടറി ടി വി രാമചന്ദ്രൻ എന്നിവര്‍ സംസാരിച്ചു. സിഎസ്ബി ജീവനക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി വാള്‍ട്ടൻ പൗലോസ് (ചെയര്‍മാൻ), പി കൃഷ്ണനുണ്ണി (വൈസ് ചെയര്‍മാൻ), എൻ സി ജോഷി (വൈസ് ചെയര്‍മാൻ), പി എല്‍ ലോറൻസ് (ജില്ല സെക്രട്ടറി), കെ എച്ച് മിഥുൻദാസ് (ജോയിന്റ് സെക്രട്ടറി), പി യു നിഷാന്ത് (അസി. സെക്രട്ടറി), ഒ വി അജയ് കുമാര്‍ (അസി. സെക്രട്ടറി), ഷിജോ ചാക്കോള (അസി. സെക്രട്ടറി), പി ജി സുഭാഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
English Summary: CSB strike; CM should intervene, KP Rajendran
You may like this video also