Site iconSite icon Janayugom Online

ഒമിക്രോണ്‍ നേരത്തെ ഇന്ത്യയിലുണ്ട് ;പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ ഈ വകഭേദം ഉണ്ടാകാന്‍ സാധ്യത ‚മുന്നറിയിപ്പ്.……

കോവിഡിന്റെ ഏറ്റവും പുതിയ വകഭേതമായ ഒമിക്രോണ്‍ വിദേശത്ത് നിന്നും എത്തിയതാണെന്ന വാദം തള്ളി സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സി.സിഎം.ബി) ഡയറക്ടർ ഡോ. രാകേഷ് മിശ്ര.കർണാടകയിൽ വിദേശത്തേക്ക് യാത്ര ചെയ്തിട്ടില്ലാത്ത ഡോക്ടറിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഡോ. രാകേഷ് മിശ്രയുടെ പ്രതികരണം.കോറോണ വൈറസിന് വലിയ തോതിൽ മ്യൂട്ടേഷൻ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ ഒമിക്രോൺ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും രാകേഷ് മിശ്ര പറഞ്ഞു.

‘ഇത് എയർപോർട്ടുകളിലൂടെയല്ല വരുന്നത്. അതിനർഥം ഇത് ഇവിടെത്തന്നെ ഉണ്ടായിരുന്നു എന്നാണ്. കണ്ടുപിടിച്ചതിനെക്കുറിച്ച് മാത്രമാണ് നമ്മളിപ്പോൾ സംസാരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ ഈ വകഭേദം ഉണ്ടാകാനാണ് സാധ്യത.’ അദ്ദേഹം പറഞ്ഞു.‘ഇത് ഇന്ത്യാക്കാർക്ക് ഒരു മുന്നറിയിപ്പാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ വൈറസ് ഒരു അനുഗ്രഹമാണ് എന്ന് പറയേണ്ടിവരും. കാരണം കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവന്ന പശ്ചാത്തലത്തിൽ ജാഗ്രത കുറയുന്നതാണ് നാം ഈയിടെയായി കണ്ടുവരുന്നത്.’

‘എന്തായാലും ഒമിക്രോൺ ബാധിച്ചവരിൽ ചെറിയ തോതിലുള്ള ലക്ഷണങ്ങളാണ് കാണ്ടുവരുന്നത് എന്നതിനാൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും രാകേഷ് ശർമ പറഞ്ഞു.’
കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻജസ്ട്രിയൽ റിസർച്ചിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് സെന്‍റർ ഫോർ സെല്ലുലാർ മോളിക്യുലാർ ബയോളജി.
eng­lish summary;CSIR Insti­tute Chief says, Omi­cron Already Here, It’s Not Com­ing From Abroad
you may also like this video;

Exit mobile version