Site iconSite icon Janayugom Online

‘സി ടി ഇ ടി’ ഫെബ്രുവരി 2026 രജിസ്ട്രേഷൻ ആരംഭിച്ചു; ഡിസംബർ 18 വരെ അപേക്ഷിക്കാം

‘സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്’ ഫെബ്രുവരി 2026 സെഷനായുള്ള രജിസ്ട്രേഷൻ പോർട്ടൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ തുറന്നു. അധ്യാപകരുടെ വിഷയത്തിലുള്ള അറിവും മൊത്തത്തിലുള്ള കഴിവും വിലയിരുത്തുന്ന ഈ പരീക്ഷയ്ക്കുള്ള അപേക്ഷാ വിൻഡോ ഡിസംബർ 18ന് അവസാനിക്കും. 136 നഗരങ്ങളിലായി ഓഫ്‌ലൈൻ മോഡിൽ നടക്കുന്ന ഈ പരീക്ഷ ഒ എം ആർ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 150 മിനിറ്റാണ് പരീക്ഷാ ദൈർഘ്യം. ഫെബ്രുവരി 8 നാണ് പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Exit mobile version