ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം സിപിഐ ആസ്ഥാനമായ അജോയ് ഭവൻ സന്ദർശിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഗ്ലോബൽ സൗത്ത് കോ ഓർഡിനേറ്റർ അയ്മി ഡിയാസ് നെഗ്രിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനി രാജ, കെ രാമകൃഷ്ണ, ദേശീയ എക്സിക്യൂട്ടീവ് അംഗവും എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറിയുമായ നിഷ സിദ്ധു എന്നിവരുമായി സംസാരിച്ചു. സീസർ ഹെർണാണ്ടസ് ഗോൺസാലസ്, ഇന്ത്യയിലെ ക്യൂബൻ അംബാസഡര്‍ ജുവാന്‍ കാര്‍ലോസ് എന്നിവരാണ് ക്യൂബന്‍ സംഘത്തിലുണ്ടായിരുന്നത്.
ലാറ്റിൻ അമേരിക്കയിലെ നിലവിലുള്ള സാമൂഹിക‑രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് ക്യൂബൻ സംഘം സിപിഐ നേതാക്കളോട് വിശദീകരിച്ചു. ക്യൂബൻ ജനതയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ച യുഎസ് സാമ്രാജ്യത്വ ആക്രമണം, ദീരഘകാലമായി തുടരുന്ന സാമ്പത്തിക ഉപരോധം എന്നിവയും സംഘം എടുത്തുപറഞ്ഞു. ക്യൂബയുമായുള്ള ദീർഘകാല സാഹോദര്യ ബന്ധം ആവർത്തിച്ച സിപിഐ നേതാക്കള്‍ രാജ്യത്തോടുള്ള അചഞ്ചലമായ സാഹോദര്യവും പിന്തുണയും ഐക്യദാർഢ്യവും തുടരുമെന്ന് അറിയിച്ചു.
ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കള്‍ അജോയ് ഭവന്‍ സന്ദര്‍ശിച്ചു

