Site iconSite icon Janayugom Online

സി യു ഇ ടി, യു ജി പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കുള്ള ദേശീയ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി, യു ജി 2025 ഫലം പ്രസിദ്ധീകരിച്ചു. cuet.nta.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാം. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കായിരുന്നു പരീക്ഷാനടത്തിപ്പ് ചുമതല. പരീക്ഷയുടെ അന്തിമ ഉത്തരസൂചിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. 13.5 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ സി യു ഇ ടി പരീക്ഷ എഴുതിയത്. മേയ് 13നും ജൂൺ നാലിനുമിടയിൽ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. രാവിലെ ഒമ്പതു മുതൽ 12 വരെയും ഉച്ചക്ക് മൂന്നു മുതൽ വൈകീട്ട് ആറു വരെ രണ്ട് ഷിഫ്റ്റുകളായിട്ടായിരുന്നു പരീക്ഷ. പരീക്ഷയുടെ 27 ചോദ്യങ്ങൾ വിദ്യാർത്ഥികൾ സംശയം ഉന്നയിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള 250 ലേറെ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകൾ ബിരുദ പ്രവേശനത്തിനായി സി യു ഇ ടി, യു ജി സ്കോർ പരിഗണിക്കും.

Exit mobile version