സര്‍വകലാശാല പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ (സിയുഇടി-യുജി) ഫലം ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) ഞായറാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ഈ അധ്യായനവര്‍ഷത്തെ ബിരുദ പ്രവേശന അനിശ്ചിതത്വം അവസാനിച്ചു. പരീക്ഷയുടെ ഉത്തരസൂചിക എന്‍ടിഎ ജൂലൈ ഏഴിന് പുറത്തുവിട്ടിരുന്നു. എന്നാല്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതി ശരിയാണെന്ന് കണ്ടെത്തിയതോടെ ജൂലൈ 19ന് ഇവര്‍ക്ക് പുനഃപരിശോധന നടത്തിയിരുന്നു.
നീറ്റ് യുജി, നെറ്റ് പരീക്ഷാ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ ബിരുദ പ്രവേശന പരീക്ഷ ഫലം വൈകിയത് വിദ്യാര്‍ത്ഥികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ജൂണ്‍ 30ന് ഫലം പുറത്തുവിടുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ആദ്യമായി ഓണ്‍ലൈനായും ഓഫ് ലൈനായും നടത്താന്‍ തീരുമാനിച്ച പരീക്ഷ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം അവസാന നിമിഷം ഡല്‍ഹിയില്‍ മാത്രം റദ്ദാക്കിയിരുന്നു. പിന്നീട് വീണ്ടും നടത്തുകയായിരുന്നു.
15 ബിരുദ കോഴ്സുകളിലേക്ക് എഴുത്തുപരീക്ഷയും 48 ബിരുദ വിഷയങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ പരീക്ഷയുമാണ് നടത്തിയത്. രാജ്യത്തെ 261 കേന്ദ്ര, സംസ്ഥാന, ഡീംഡ്, സ്വകാര്യ സര്‍വകലാശാലകളിലേക്കുള്ള ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി 13.4 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
English Summary: CUET-UG Result Declared
You may also like this video