Site iconSite icon Janayugom Online

മതവിദ്വേഷം വളർത്തല്‍; ഷാജൻ സ്കറിയയെ ചോദ്യം ചെയ്യും

മതവിദ്വേഷം വളർത്തിയെന്ന കേസില്‍ ഓണ്‍ലൈന്‍ ചാനലായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയെ ചോദ്യം ചെയ്യും. നിലമ്പൂർ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയ നൽകിയ പരാതിയിലാണ് കേസ്.

അതേസമയം, കേസിൽ ഷാജൻ സ്‌കറിയയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും ചോദ്യം ചെയ്യലിന്‌ ഹാജരാകാതിരുന്നതിനെ തുടർന്നാണ്‌ വിമർശനം. നിയമത്തോട്‌ ബഹുമാനമില്ലാത്തയാളാണ്‌ ഷാജൻ സ്‌കറിയ. നിയമത്തെ കാര്യമാക്കാത്ത സമീപനമാണിത്‌. അഞ്ചു സഹോദരങ്ങളുണ്ടായിരിക്കെ, അമ്മയെ പരിചരിക്കാനെന്ന പേരിൽ ചോദ്യം ചെയ്യലിന്‌ ഹാജരാകാതിരുന്ന നടപടി നിയമത്തോടുള്ള ബഹുമാനക്കുറവാണെന്നും ജസ്‌റ്റിസ്‌ കെ ബാബു വിമർശിച്ചു.

Eng­lish Summary:Cultivation of reli­gious hatred; Sha­jan Skari­ah will be interrogated

You may also like this video

YouTube video player
Exit mobile version