Site iconSite icon Janayugom Online

ഭിന്നശേഷി കാർഷിക കൂട്ടായ്മയുടെചീര കൃഷി വിളവെടുപ്പ്

കഞ്ഞിക്കുഴിയിലെ ഭിന്നശേഷി കാർഷിക കൂട്ടായ്മയുടെ ചീര കൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. നാലാം വാർഡിൽ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ചേർന്ന് രൂപീകരിച്ച കാർഷിക കൂട്ടായ്മ യായ കരുതൽ കൃഷി ക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കൃഷി ഇറക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ , പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി പി ദിലീപ്, പഞ്ചായത്തംഗം ഫെയ്സി, കൃഷി ഓഫീസർ റോസ്മി ജോർജ് ജീവനക്കാരായ രജിത, സന്ദീപ് വെറൈറ്റി ഫാർമർസുജിത്ത്, കൃഷിക്കൂട്ടം കൺവിനർ സിജി, ആശ എന്നിവർ സംസാരിച്ചു. ചീരയോടൊപ്പം വഴുതനയും വെണ്ടയും പയറും വരമ്പിൽ നട്ടു പരിപാലിക്കുന്നുണ്ട്.

ബന്ദിപ്പൂവ് കൃഷിയും ഇക്കൂടെയുണ്ട്. ഇത്തവണ ഓണക്കാലത്ത് വിപുലമായ വിപണി ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് എട്ടംഗ ഭിന്നശ്ശേഷി കർഷക കൂട്ടായ്മ.വിളവെടുത്ത ചീര തുടർ ദിവസങ്ങളിൽ അയ്യപ്പഞ്ചേരി ക്കുസമീപം ചെറുവാരണം സർവ്വീസ് സഹകരണ ബാങ്കിനു സമീപം വിൽപ്പനയ്ക്കുണ്ടാവും.

Exit mobile version