കാസർഗോഡ് ചന്തേരയിൽ നിന്നും കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ നിന്നും ഇന്നലെ ഉച്ചഭക്ഷണ സമയത്താണ് നാല് ആൺകുട്ടികളെ കാണാതായത്. അധ്യാപകരുടെ നേതൃത്വത്തിൽ സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടർന്ന് ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയത്. കുട്ടികളെ വൈകുന്നേരത്തോടെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കാസർഗോഡ് നിന്ന് കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി

