Site iconSite icon Janayugom Online

മധുരനാരങ്ങയുടെ തോട് ഉപയോഗിച്ച് അതിവേഗമൊരു രസികന്‍ കറി

മധുരനാരങ്ങയുടെ തോട് വലിച്ചെറിയാന്‍ വരട്ടെ. രണ്ട് നാരങ്ങ കഴിച്ചുതീരുംമുമ്പേ തോട് ഉപയോഗിച്ചൊരു രസികന്‍ കറിയുണ്ടാക്കാം.

ആവശ്യമുള്ളവ

* നാരങ്ങയുടെ തോട് മുറിച്ച് ചെറിയ കഷണങ്ങളാക്കണം
* ചെറുനാരങ്ങാ വലുപ്പത്തില്‍ പുളി
* അര കഷണം നാടന്‍ ശര്‍ക്കര
* ഒരു ചെറുനാരങ്ങ (വേണമെങ്കില്‍ മാത്രം)

 

* വെളുത്തുള്ളി, ഇഞ്ചി (നിര്‍ബന്ധമില്ല. താല്പര്യമെങ്കില്‍ പാകത്തിന്)
* അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
* അര ടീസ്പൂണ്‍ മുളകുപൊടി

* രണ്ട് വറ്റല്‍ മുളക്
* കറി വേപ്പില (ആവശ്യത്തിന്)
* കടുക് കാല്‍ ടീസ്പൂണ്‍
* ഉലുവ ഒരു നുള്ള്
* ഉപ്പ് (ആവശ്യത്തിന്)

പാകം ചെയ്യുന്ന വിധം
ചീനച്ചട്ടി (മണ്‍ചട്ടിയുണ്ടെങ്കില്‍ ഉചിതം) ചൂടാക്കുക. അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ തീ കുറച്ചിട്ടശേഷം അതില്‍ മുളക് പൊടിയും ഇടാം. ചെറുതായൊന്ന് ചൂടായാല്‍ അതിലേക്ക് പുളി വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഒന്നു തിളച്ചാല്‍ മഞ്ഞള്‍ പൊടിയും ഒരു തണ്ട് കറിവേപ്പിലയും ഇടണം. ഒപ്പം ശര്‍ക്കരയും. ശര്‍ക്കര ഉരുകിയാല്‍ അതിലേക്ക് നാരങ്ങയുടെ തോട് ഇടണം. തോട് വേഗം വേവുന്നതായതിനാല്‍ തീ നന്നായി കൂട്ടി ആവിയാക്കിയശേഷം ഉപ്പ് ചേര്‍ത്ത് തീ കുറച്ചിടണം. കറി കുറുകിയില്ലെന്ന് തോന്നുന്നെങ്കില്‍ തീ കുറച്ചുവച്ച് ഒന്നുകൂടി തിളപ്പിക്കാം. വേവ് ആയെന്ന് തോന്നിയാല്‍ വാങ്ങിവയ്ക്കാവുന്നതാണ്. കറി റെഡിയായി.
ഇതിലേക്കായി ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതില്‍ ഉലുവയും വേണമെങ്കില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഇടുക. വറ്റല്‍ മുളകും കറിവേപ്പിലയും കൂടി കാച്ചിയെടുത്ത് വാങ്ങിവച്ച കറിയിലേക്ക് ഒഴിച്ച് ഉപയോഗിക്കാം.

 

Exit mobile version