കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)യിൽ തിക്കിലുംതിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളുൾപ്പെടെ നാലു പേർ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിക്കുവാനും അന്വേഷണ കാലയളവില്‍ സ്കൂൾ ഓഫ് എന്‍ജിനീയറിങ് പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹുവിനെ മാറ്റിനിര്‍ത്തുവാനും അടിയന്തര സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ധിഷ്ണ 2023ന്റെ സംഘാടനത്തിൽ വന്ന വീഴ്ചകളെപ്പറ്റി പഠിക്കുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനുമായി സിൻഡിക്കേറ്റ് അംഗങ്ങളായ കെ കെ കൃഷ്ണകുമാർ (കൺവീനർ), ഡോ. ശശിഗോപാലൻ, ഡോ. വി ജെ ലാലി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. വെള്ളിയാഴ്ചയ്ക്കകം സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം.
nglish Summary:Cusat disaster: Principal sacked
You may also like this video