കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ (കുസാറ്റ്) വിദ്യാർത്ഥിനികൾക്ക് ഹാജരിൽ ആർത്തവ ആനുകൂല്യം ലഭ്യമാക്കാൻ തീരുമാനം. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ ആവശ്യമായ ഹാജരിൽ പെൺകുട്ടികൾക്ക് രണ്ട് ശതമാനം ഇളവ് അവകാശപ്പെടാൻ അനുവദിക്കുന്നതാണ് സർവകലാശാലയുടെ പുതിയ ഉത്തരവ്. ഇതോടെ, ഹാജർ കുറവിനെത്തുടർന്ന് പരീക്ഷാ അവസരം നഷ്ടപ്പെടുന്നത് ഒഴിവാകും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു തീരുമാനം
സാധാരണയായി മൊത്തം പ്രവൃത്തി ദിവസത്തിന്റെ 75 ശതമാനം ഹാജരുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് പരീക്ഷ എഴുതാൻ അനുവാദമുള്ളത്.
അസുഖങ്ങൾ കാരണം ക്ലാസുകളിൽ എത്താൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും അപേക്ഷ വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്താൽ ഇളവ് ലഭിക്കുന്നതിനായി പ്രത്യേകം ഫീസ് അടയ്ക്കണം. എന്നാൽ, ആർത്തവ ആനുകൂല്യം ആവശ്യപ്പെടുന്നതിന് ഇത്തരം നടപടിക്രമങ്ങൾ ആവശ്യമില്ല. എല്ലാ സെമസ്റ്ററിലും പെൺകുട്ടികൾക്ക് പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ 73 ശതമാനം ആയി കുറച്ചു. തീരുമാനം അക്കാദമിക് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
English Summary:Cusat granted menstrual leave
You may also like this video

