Site iconSite icon Janayugom Online

കസ്റ്റഡി കൊലപാതകം: ദളിത് യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു

ചെന്നൈയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു. 25 കാരനായ വിഘ്‌നേഷാണ് സെക്രട്ടേറിയറ്റ് കോളനി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ചത്.

വിഘ്‌നേഷിന്റെ ശരീരത്തിൽ 13 മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മരണകാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷമേ സ്ഥിരീകരിക്കാൻ കഴിയു. വിഘ്‌നേഷിന്റെ മുഖത്ത് മുറിവുകളൊന്നുമില്ല. തലയിലും കണ്ണിലും താടിയിലും കയ്യിലും അടക്കം ശരീരത്ത് നിരവധി ചതവുകളുണ്ട്.

വിഘ്‌നേഷ് അപസ്മാരത്തെത്തുടര്‍ന്നാണ് മരിച്ചതെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തിലാണ് കൊല്ലപ്പെട്ടതെന്ന് അവകാശ സംഘടനകളും വിഘ്‌നേഷിന്റെ കുടുംബവും ആരോപിച്ചു.

ഏപ്രിൽ 18 നാണ് കഞ്ചാവ് കൈവശം വച്ചതിന് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്യുന്നത്. അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയായിരുന്നു. രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് വിഘ്‌നേഷിനെ പിന്തുടര്‍ന്ന് അടിച്ച് വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

സംഭവത്തില്‍ ഒരു എസ്ഐഎയും ഒരു കോണ്‍സ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. കേസന്വേഷണം സിബിസിഐഡിക്ക് കൈമാറി. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish summary;Custody mur­der: Post-mortem report of Dalit youth released

You may also like this video;

Exit mobile version