മുംബൈ വിമാനത്താവളത്തില്‍ ആറു കോടി വിലമതിക്കുന്ന വജ്ര ശേഖരവും സ്വര്‍ണവും കസ്റ്റംസ് പിടിക്കൂടി. നൂഡില്‍സ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വജ്രങ്ങള്‍. യാത്രക്കാരുടെ ശരീര ഭാഗങ്ങളിലും ബാഗുകളിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം പിടിക്കൂടിയത്. സംഭവത്തില്‍ നാല് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 4. 44 കോടി വില വരുന്ന സ്വര്‍ണവും 2. 02 കോടി വിലമതിക്കുന്ന വജ്രങ്ങളുമാണ് കസ്റ്റംസ് സംഘം പിടിച്ചെടുത്തത്.
മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ഇന്ത്യൻ പൗരനെ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ നൂഡിൽസ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിൽ വജ്രങ്ങൾ കണ്ടെത്തിയത്. കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിദേശ പൗരനില്‍ നിന്നാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 321 ഗ്രാം തൂക്കമുള്ള സ്വർണ്ണക്കട്ടികളും മുറിച്ച കഷണവും കണ്ടെത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
കൂടാതെ, ദുബായ്, അബൂദാബിയില്‍ നിന്നും എത്തിച്ചേര്‍ന്ന രണ്ട് പേരില്‍ നിന്നും ബഹ്‌റൈൻ, ദോഹ, റിയാദ്, മസ്‌കത്ത്, ബാങ്കോക്ക്, സിംഗപ്പൂർ നിന്നുമുള്ള ഓരോരുത്തരില്‍ നിന്നും 4.04 കോടി വിലവരുന്ന സ്വര്‍ണം കണ്ടെത്തിയതായും കസ്റ്റംസ് പറഞ്ഞു.
English Summary: Customs raid at Mumbai airport: passenger arrested
You may also like this video