ഭൂട്ടാൻ വാഹനക്കടത്ത് കേസില്‍, വിദേശ നിര്‍മ്മിത കാറുകളുടെ വില്‍പനയില്‍ നടന്‍ അമിത് ചക്കാലയ്ക്കല്‍ മുഖ്യഇടനിലക്കാരനെന്ന് കസ്റ്റംസ്. കോയമ്പത്തൂരിലെ വാഹനമാഫിയയുമായി അമിത്തിന് അടുത്ത ബന്ധമെന്നും കസ്റ്റംസ് കണ്ടെത്തി. കള്ളക്കടത്തിന് കൂട്ടു നിന്ന ഹിമാചലിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. ഒത്താശചെയ്തത് ഷിംല റൂറലിലെ ഉദ്യോഗസ്ഥരെന്നാണ് നിഗമനം. അമിത്തിന്‍റെ കഴിഞ്ഞ വര്‍ഷങ്ങളിലെ ഇടപാടുകളിലും കസ്റ്റംസ് സമഗ്രമായി അന്വേഷണം നടത്തും.
ഭൂട്ടാൻ വാഹനക്കടത്ത്; അമിത് ചക്കാലയ്ക്കല്‍ മുഖ്യഇടനിലക്കാരനെന്ന് കസ്റ്റംസ്

