തന്റെ ആരോഗ്യകരമായ ജീവിതശൈലി ആരാധകര്‍ക്കായി പങ്കുവച്ച് നടി പ്രണിത സുഭാഷ്. ദീര്‍ഘകാലം ആരോഗ്യം കാത്ത് സൂക്ഷിക്കുവാന്‍ പഞ്ചസാര ചേര്‍ത്ത് മധുരം നല്‍കിയ ഭക്ഷണങ്ങളും പാനീയങ്ങളും പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് പ്രണിത പറഞ്ഞു. തൈരുകൊണ്ടുള്ള സ്മൂത്തികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളില്‍ പഞ്ചസാര കുറവായതിനാല്‍ അവ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ പഞ്ചസാര കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെയുള്ള അപകട സാധ്യതകള്‍ വര്‍ധിപ്പിക്കും.
വ്യായാമം ചെയ്യുന്നതിനു മുന്‍പും ശേഷവും കഴിക്കാവുന്ന മികച്ച ഒരു ലഘു ഭക്ഷമാണ് ബദാമെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ ഇലക്കറികള്‍ കഴിക്കുകയാണ് മറ്റൊരു ആരോഗ്യകരമായ രീതി. പച്ച നിറമുള്ള ഇലക്കറികളില്‍ കലോറികള്‍ കുറവായിരിക്കും. അതിനാല്‍ ശരീരഭാരം അധികം വര്‍ധിക്കില്ല. പുഴുങ്ങിയോ വഴറ്റിയോ അല്ലെങ്കില്‍ പ്രോട്ടീനുകളുമായി കലര്‍ത്തിയോ അവ കഴിക്കാം. നല്ല പച്ച നിറമുള്ള വാടാത്ത ഇലകള്‍ വേണം തിരഞ്ഞെടുക്കുവാന്‍. അവയിലാണ് പരമാവധി രുചിയും പോഷക ഘടകങ്ങളും ഉണ്ടാവുകയെന്നും പ്രണിത പങ്കുവച്ചു.
English Summary:Cutting down on sugar can prevent heart disease risk: Pranitha Subhash
You may also like this video