Site iconSite icon Janayugom Online

ഐസിഎംആറിലും സൈബര്‍ ആക്രമണം: 60 തവണ ഹാക്കിങ് ശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍

Cyber attackCyber attack

ഡൽഹി എയിംസിന്റെ സെർവറിന് പുറമെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) വെബ്‌സൈറ്റിലും വൻ ഹാക്കിംഗ് ശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍. ഐസിഎംആറിന്റെ വെബ്സൈറ്റില്‍ നവംബർ 30 ന് 6,000 ഹാക്കിംഗ് ശ്രമങ്ങൾ നടന്നതായി ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അന്വേഷണത്തില്‍ ഹോങ്കോംഗ് അടിസ്ഥാനമാക്കിയുള്ള, ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത IP‑യിൽ നിന്നാണ് സൈബര്‍ ആക്രമണം ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
അതേസമയം സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമായതിനാല്‍ ഹാക്കിങ് ശ്രമങ്ങള്‍ മാത്രമേ നടന്നിട്ടുള്ളുവെന്നും അക്രമികള്‍ക്ക് സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. 

കഴിഞ്ഞമാസം ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടത്, ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഇവിടത്തെ സെർവറുകൾ 10 ദിവസത്തിലേറെയാണ് പ്രവർത്തനരഹിതമായത്. ഡിസംബർ നാലിന്, എയിംസിന് എതിർവശത്തുള്ള ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയും സൈബർ ആക്രമണം നേരിട്ടു. അതേസമയം എയിംസിന് നേരെയുള്ള ആക്രമണവുമായി താരതമ്യപ്പെടുത്തുമ്പോൾ നാശനഷ്ടം അത്ര ഗുരുതരമായിരുന്നില്ല.

Eng­lish Sum­ma­ry: Cyber ​​attack on ICMR too: Reports of 60 hack­ing attempts

You may also like this video

Exit mobile version