Site iconSite icon Janayugom Online

സൈബർ ആക്രമണം; യുവനടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പൊലീസ്

സൈബർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുവനടി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തു. യുവനടി റിനിയുടെ പരാതിയിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. നിരവധി ഓൺലൈൻ ചാനലുകൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സൈബർ ആക്രമണം, സാമൂഹ്യ മാധ്യമങ്ങളിലെ അപകീർത്തികരമായ പരാമർശം തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് നടി റിനി ആൻ ജോർജ്‌ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകിയത്. 

Exit mobile version