Site iconSite icon Janayugom Online

സൈബർ ആക്രമണം തടയണം; ഫെനി നൈനാനും കോൺഗ്രസിന്റെ സൈബർ വിഭാഗത്തിനും എതിരെ രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെനി നൈനാനും കോൺഗ്രസിന്റെ സൈബർ വിഭാഗത്തിന്റെയും നേതൃത്വത്തിൽ സൈബർ ആക്രമണം നടത്തുന്നതായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനത്തിന് ഇരയായ യുവതിയാണ് സൈബര്‍ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ പരാതിയില്‍ പറയുന്നു. തന്റെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തി അധിക്ഷേപിക്കുന്നതായും പരാതിയിൽ പറഞ്ഞു.

ഫെന്നി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും സ്വഭാവഹത്യ നടത്തുന്നതായും പരാതിയിലുണ്ട്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് താൻ പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കിയ അതിജീവിത, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സ്വീകരിച്ച നടപടികൾ കേവലം പ്രതീകാത്മകം മാത്രമാണെന്നും കുറ്റപ്പെടുത്തി. 

Exit mobile version