സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസൽസ്, ബെർലിൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളിലാണ് തടസമുണ്ടായത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിനെയും സൂറിച്ച് എയർപോർട്ടിനെയും പ്രതിസന്ധി ബാധിച്ചില്ല. കോളിൻസ് എയ്റോസ്പേസ് എന്ന വിമാന സേവന ദാതാവിനെ ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നത്. കമ്പ്യൂട്ടര്‍ സംവിധാനത്തെ ആശ്രയിക്കാതെ യാത്രക്കാർക്ക് സേവനം നൽകാനാണ് ജീവനക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം. ബ്രസല്‍സ് വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ചെക്ക്- ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ബ്രസല്‍സില്‍ നിന്ന് പുറപ്പെടേണ്ട 10 വിമാനങ്ങള്‍ റദ്ദാക്കുകയും 17 വിമാനങ്ങള്‍ ഒരു മണിക്കൂറിലധികം വെെകുകയും ചെയ്തു.
യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സെെബര്‍ ആക്രമണം

