Site iconSite icon Janayugom Online

ദി​ലീ​പിന്റെ ഫോ​ണി​ലെ ഒ​രു വി​വ​ര​വും ന​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ സാ​യി ശങ്കർ

ന​ട​ന്‍ ദി​ലീ​പിന്റെ ഫോ​ണി​ലെ ഒ​രു വി​വ​ര​വും ന​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ സാ​യി ശ​ങ്ക​ർ. ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ മ​റ്റാ​രെ​ങ്കി​ലും ന​ശി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെന്നും, നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ണെന്നും സാ​യി ശ​ങ്ക​ർ വ്യക്തമാക്കി. ര​ണ്ട് ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ കോ​പ്പി ചെ​യ്തി​ട്ടു​ണ്ടെ​ന്നും സാ​യി ശ​ങ്ക​ർ പറഞ്ഞു.

നേ​ര​ത്തെ, സാ​യി ശ​ങ്ക​റിന്റെ വ​സ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ദി​ലീ​പിന്റെ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​ത് സാ​യി​യു​ടെ ലാ​പ്പ്‌​ടോ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന ക്രൈം​ബ്രാ​ഞ്ചിന്റെ ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പരിശോധന.

കോ​ഴി​ക്കോ​ട് കാ​ര​പ​റ​മ്പി​ലെ സാ​യി​യു​ടെ 16 എ, 16 ​ബി ഫ്ളാ​റ്റു​ക​ളി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ന് വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്‌ സാ​യി​ക്കു നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

eng­lish sum­ma­ry; Cyber expert says no infor­ma­tion destroyed on dileep phone

you may also like this video;

Exit mobile version