സൈബര്‍ തട്ടിപ്പിലൂടെ ഡോക്ടറില്‍ നിന്ന് തട്ടിയെടുത്ത 1079518 രൂപ തിരികെ പിടിച്ച് കാസര്‍കോട് സൈബര്‍ പൊലീസ്. കാസര്‍കോടുള്ള ഡോക്ടറെ ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടു ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ചു വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയും ജോലി നൽകാതെയും പണം തട്ടിയെടുത്തും ചതി ചെയ്തുവെന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികളുടെ യുകോ ബാങ്ക് പാർലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും 1079518 രൂപ തിരികെ പിടിച്ചെടുത്ത് കോടതി മുഖാന്തരം പരാതിക്കാരന് തിരികെ നല്‍കി. കേസിൽ ഉൾപ്പെട്ട സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പു കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി പയ്യന്നുർ സ്വദേശി മുഹമ്മദ് നൗഷാദ് എ ടി (45) നെ പൊലീസ് അറസ്റ്റു ചെയ്തു.

