അസനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ശക്തമായ കാറ്റും കനത്ത മഴയും. ദ്വീപുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ കൊടുങ്കാറ്റ് അതിശക്തമായ ന്യൂനമർദമാകുമെന്നും മാർച്ച് 22 ന് ചുഴലിക്കാറ്റായി മാറുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി വിന്യസിച്ചതായി ഭരണകൂടം അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി എല്ലാ സ്‌കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ട്. ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മത്സ്യത്തൊഴിലാളികൾ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
english summary; Cyclone Asani: Heavy rainfall in Andaman and Nicobar Islands
you may also like this video;