Site iconSite icon Janayugom Online

ബിപോർജോയ് ചുഴലിക്കാറ്റ്: കനത്ത കാറ്റിൽ മതിലിടിഞ്ഞും മരം വീണും 3 മരണം, മരിച്ചവരില്‍ കുട്ടികളും

ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് മരണം. ഭുജിൽ കനത്ത കാറ്റിൽ മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതി മരിച്ചു. കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നും അറിയിപ്പുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിദേശ പൗരന്മാരെ ഒഴിപ്പിച്ചു. ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂർ റിഗ്ഗിൽ നിന്നാണ് ഒഴിപ്പിക്കൽ നടന്നത്. വിദേശികൾ ഉൾപ്പെടെ അൻപത് വരെ കരയ്ക്ക് എത്തിച്ചു. ബിപോർജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്. വ്യാഴാഴ്ച വൈകുന്നേരം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് അറിയിപ്പ്. കര തൊടുമ്പോൾ 150 കിലോമീറ്റർ വേഗത വരാം. ഗുജറാത്തിലെ ജാഖു പോർട്ടിനു സമീപമായിരിക്കും കര തൊടുക.

ബിപോർജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്നും ഗുജറാത്ത്‌ — പാകിസ്ഥാൻ തീരത്തേക്ക് നീങ്ങുന്നുവെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ജൂൺ 14 രാവിലെ വരെ വടക്കുദിശയിയിൽ സഞ്ചരിച്ച് തുടർന്ന് ദിശ മാറി സൗരാഷ്ട്ര ആൻഡ് കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത്, മണ്ഡവി ( ഗുജറാത്ത്‌ ) ക്കും കറാച്ചിക്കും ഇടയിൽ ജൂൺ 15ന് പരമാവധി 150 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

eng­lish sum­ma­ry; Cyclone Bipor­joy: 3 dead, chil­dren among dead as wall and tree fall in heavy winds

you may also like this video;

Exit mobile version