Site icon Janayugom Online

ചക്രവാതച്ചുഴി: മഴയ്ക്ക് സാധ്യത

rain j

തെക്ക് കിഴക്കൻ അറബികടലിനും മധ്യ കിഴക്കൻ അറബികടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കി.മീ വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. 

Eng­lish Sum­ma­ry: Cyclone: Chance of rain

You may also like this video

Exit mobile version