ഗബ്രിയേല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ശക്തമായി വീശിയടിക്കുന്ന ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല്പതിനായിരത്തിലധികം വീടുകളില്‍ വെെദ്യുതിയില്ല. മഴ തുടരുന്ന സാഹചര്യത്തില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കടല്‍ പലയിടങ്ങളിലും കരകയറി. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും രൂക്ഷമാണ്. പൊതുഗതാഗതമടക്കം തടസപ്പെട്ടു.
ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിൽ, 30 മീറ്റർ ഉയരമുള്ള ടവറിന് ചുറ്റുമുള്ള 50 വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ 12 ലധികം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എയര്‍ ന്യൂസിലാന്‍ഡ് അഞ്ഞൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് 73 ലക്ഷം ഡോളറിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചു. ജനുവരി അവസാനം ഓക‍്‍ലാന്‍ഡ് മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാല് പേര്‍ മരിച്ചിരുന്നു.
English Summary: Cyclone Gabriel: State of emergency in New Zealand
You may also like this video