Site iconSite icon Janayugom Online

ചേലമ്പ്രയിൽ ചുഴലിക്കാറ്റ്; 3 വാർഡുകളിലായുണ്ടായത് 50 ലക്ഷം രൂപയുടെ നാശനഷ്ടം

ചേലേമ്പ്ര പഞ്ചായത്തിലെ ചുഴലിക്കാറ്റിൽ കനത്ത നാശം. 7–ാം വാർഡിലും പള്ളിക്കൽ പഞ്ചായത്തിലെ 1,2 വാർഡുകളിൽ 12 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ കാറ്റ് കനത്ത നാശനഷ്ടം വിതച്ചു. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇരുപതിലേറെ വൈദ്യുത പോസ്റ്റുകൾ‍ തകർന്നു. അതിൽ പതിനഞ്ചിലേറെ പോസ്റ്റുകൾ പുളിക്കൽ വൈദ്യുത സെക്‌ഷൻ പരിധിയിൽപെട്ടതാണ്.

വൈദ്യുത ലൈനുകൾ റോഡുകളിലും പറമ്പുകളിലുമായി പൊട്ടിവീണു. ആയിരത്തോളം മരങ്ങൾ കടപുഴകി വീണിട്ടിട്ടുണ്ട്. ആയിരക്കണക്കിനു വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചിട്ടുണ്ട്. പൂർണ തോതിൽ വൈദ്യുതി എപ്പോള്‍ പുനഃസ്ഥാപിക്കാൻ കഴിയുമെന്നു പറയാറായിട്ടില്ല. നാശനഷ്ടം സംബന്ധിച്ചു
കൃഷി, റവന്യു, കെഎ‌സ്‍ഇബി, പഞ്ചായത്ത് അധികൃതർ വിവരശേഖരണം നടത്തികോണ്ടിരിക്കുകയാണ്. വെണ്ണായൂർ, പുൽപറമ്പ്, അഴിഞ്ഞിലശേരി, ഓട്ടുപാറ,
കാരപ്പറമ്പ്, പെരിങ്കളം തുടങ്ങിയ മേഖലകളിലാണു രാത്രി 9.30ന് ചുഴലിക്കാറ്റ് ഉണ്ടായത്.

Exit mobile version