Site iconSite icon Janayugom Online

കോഴിക്കോട് കടലില്‍ ചുഴലി; ബോട്ടുകളുടെ മേല്‍ക്കൂര തകര്‍ന്നു

വെള്ളയില്‍ ഹാര്‍ബറിനോട് ചേര്‍ന്ന് കടലില്‍ ചുഴലിയടിച്ചതോടെ നാല് ബോട്ടുകളുടെ മേല്‍ക്കൂര തകര്‍ന്നു. ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം പതിനഞ്ചു മിനുട്ട് നേരമാണ് ചുഴലിക്കാറ്റ് വീശിയത്.

തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂര്‍ മേഖലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകള്‍ പറന്നു പോയി. മേഖലയില്‍ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്നലെ രാത്രിയാണ് ശക്തമായ കാറ്റുണ്ടായത്. ഈ കാറ്റിലാണ് നാശനഷ്ടം സംഭവിച്ചത്.

ഇന്നലെ ഉച്ചയോടെ തൃശൂരിലെ ചേര്‍പ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ചേര്‍പ്പില്‍ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Eng­lish sum­ma­ry; Cyclone in Kozhikode Sea; The roofs of the boats were broken

You may also like this video;

Exit mobile version