Site iconSite icon Janayugom Online

മാറ്റ്മോ ചുഴലിക്കാറ്റ്: ചെെനയില്‍ 1,50,000 പേരെ ഒഴിപ്പിച്ചു

മാറ്റ്മോ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ തെ­ക്കന്‍ ചെെനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ നിന്ന് 1,50,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് ഇന്നലെ ഉച്ചയോടെ തീരത്ത് പ്രവേശിച്ചു. കൊടുങ്കാറ്റിന്റെ പാതയിലുള്ള ഹൈനാൻ പ്രവിശ്യയില്‍ വിമാന സർവീസുകൾ റദ്ദാക്കുകയും പൊതുഗതാഗതവും സേവനങ്ങളും നിര്‍ത്തിവയ്ക്കുകയും ചെയ്തു. ചില ഭാഗങ്ങളിൽ 100 ​​മുതൽ 249 മില്ലിമീറ്റർ (3.93 മുതൽ 9.8 ഇഞ്ച് വരെ) മഴ പെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റ് പടിഞ്ഞാറോട്ടും വടക്കോട്ടും നീങ്ങി വടക്കൻ വിയറ്റ്നാമിലേക്കും ചൈനയിലെ യുനാൻ പ്രവിശ്യയിലേക്കും നീങ്ങുമെന്നാണ് വിവരം. 

Exit mobile version