Site iconSite icon Janayugom Online

മോക്ക ചുഴലിക്കാറ്റ്: മിസോറാമില്‍ 236 വീടുകളും എട്ട് അഭയാർത്ഥി ക്യാമ്പുകളും തകർന്നു

മിസോറാമിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച മോക്ക ചുഴലിക്കാറ്റിനെ തുടർന്ന് 236 വീടുകളും എട്ട് അഭയാർത്ഥി ക്യാമ്പുകളും തകർന്നതായി അധികൃതർ അറിയിച്ചു. ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ 50 ലധികം ഗ്രാമങ്ങളിലെ 5,749 ആളുകളെ ബാധിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
236 വീടുകളിൽ 27 എണ്ണം പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നതായാണ് റിപ്പോര്‍ട്ട്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മിസോറാമിന്റെ തെക്ക് ഭാഗത്തുള്ള സിയാഹ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ 101 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു.

eng­lish summary;Cyclone Mocha: 236 hous­es and eight refugee camps destroyed in Mizoram

you may also like this video;

YouTube video player
Exit mobile version