Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ ‘കൊതുക്’ ചുഴലിക്കാറ്റ്: ആശങ്കയില്‍ ജനങ്ങള്‍

മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ ‘കൊതുക്’ ചുഴലിക്കാറ്റില്‍ ഭയന്ന് പ്രദേശവാസികള്‍. പൂനെയിലെ മുത നദിക്ക് മുകളിലാണ് കൊതുകുകളുടെ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. പൂനെയിലെ കേശവ്‌നഗർ, ഖരാഡി പ്രദേശങ്ങളിലാണ് കൊതുക് ചുഴലിക്കാറ്റ് വീശിയടിച്ചത്.

മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഒരാള്‍ തന്റെ എക്സ് ഹാന്‍ഡിലില്‍ പങ്കുവച്ച വീഡിയോയില്‍ കൊതുക് ചുഴലിക്കാറ്റ് വീശിയടിക്കുന്നത് കാണാം. ആശങ്ക അറിയിച്ച ജനങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്കും വീഡിയോ ടാഗ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നടപടിയെടുക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

Eng­lish Sum­ma­ry: Cyclone ‘Mos­qui­to’ in Maha­rash­tra: Peo­ple worried

You may also like this video

Exit mobile version