Site iconSite icon Janayugom Online

റെമാല്‍ ചുഴലിക്കാറ്റ്: 24 മരണം

റെമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയില്‍ വന്‍ നാശം. അസമിലും മിസോറാമിലുമായി മണ്ണിടിച്ചിലിലും മഴക്കെടുതിയിലും 24 പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. മിസോറാമിലെ ഐസ്വാളില്‍ കരിങ്കല്‍ ക്വാറി തകര്‍ന്നുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് ജീവൻ നഷ്ടമായി. ഐസ്വാള്‍ പട്ടണത്തിന്റെ തെക്കന്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മെല്‍ത്തമിനും ഹ്ലിമെനിനും ഇടയിലാണ് അപകടം. 

നിരവധി പേരെ കാണാതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ലെങ്‌പുയി വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. അന്തര്‍ സംസ്ഥാന പാതകളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് മിസോറാമിന് പുറംലോകവുമായുള്ള ബന്ധം നഷ്ടമായി.
മണിപ്പൂര്‍, അസം, മേഘാലയ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലും മറ്റ് നിരവധി സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി. പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു, ഗുവാഹട്ടി ഉള്‍പ്പെടെ അസമിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. 

Eng­lish Summary:Cyclone Remal: 24 dead
You may also like this video

Exit mobile version