Site iconSite icon Janayugom Online

വരുന്നു ‘സിത്രാങ്’ ചുഴലിക്കാറ്റ്: കേരളത്തില്‍ മഴ ശക്തമാകും

sitrangsitrang

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ‘സിത്രാങ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കും.
ബംഗാളിലെ സാഗര്‍ ദ്വീപിന് 1,460 കിലോമീറ്റര്‍ തെക്കുകിഴക്ക് വടക്കന്‍ ആന്‍ഡമാനിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. പിന്നീട് പടി‍ഞ്ഞാറന്‍ തീരത്തേക്കു കേന്ദ്രീകരിച്ച്‌ പുലര്‍ച്ചെയോടെ വടക്കു പടിഞ്ഞാറന്‍ ദിക്കിലേക്ക് നീങ്ങി അതി തീവ്ര ന്യൂനമര്‍ദ്ദമായി. നാളെ പുലര്‍ച്ചെയോടെ ചുഴലിയായി ശക്തി പ്രാപിച്ച് 25നു രാവിലെ ബംഗ്ലാദേശ് തീരത്തേക്കു കടക്കുമെന്നുമാണ് പ്രവചനം. കാറ്റിന്റെ വേഗത ചില പ്രദേശങ്ങളില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്.
2018ന് ശേഷം ഒക്ടോബര്‍ മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ആദ്യ ചുഴലിക്കാറ്റും 2022ലെ രണ്ടാമത്തെ ചുഴലിക്കാറ്റുമാണ് സിത്രാങ്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 26 വരെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, ബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 

Eng­lish Sum­ma­ry: Cyclone ‘Sitrang’ is com­ing: Rains will be heavy in Kerala

You may like this video also

Exit mobile version