Site iconSite icon Janayugom Online

സിത്രാങ് ചുഴലിക്കാറ്റ് കരതൊട്ടു: ബംഗ്ലാദേശില്‍ ഏഴ് മര ണം

sithrangsithrang

സിത്രാങ് ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഏഴ് പേര്‍ മരിച്ചു. ചുമരിടിഞ്ഞുവീണാണ് കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെ തുടർന്ന് ഫയർ സർവീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ നിരീക്ഷണ സെൽ പ്രവർത്തനക്ഷമമാക്കി.

ധാക്ക, കുമില്ലാ ദൗലത്ഖാനിലെ നാഗൽകോട്ട്, ഭോലയിലെ ചാർഫെസൺ, നാരൈലിലെ ലോഹഗര എന്നിവിടങ്ങളിൽ ശക്തമായ കൊടുങ്കാറ്റാണുണ്ടായത്. ബംഗ്ലാദേശില്‍ കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി. സിത്രാങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് തിങ്കളാഴ്ച ബംഗ്ലാദേശിലെ കോക്‌സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെയും കന്നുകാലികളെയും ഒഴിപ്പിക്കുകയും ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6 മണി വരെ കോക്‌സ് ബസാർ തീരത്ത് നിന്ന് 28,155 ആളുകളെയും 2,736 കന്നുകാലികളെയും ഒഴിപ്പിച്ചു.

വിവിധ ഭാഗങ്ങളിലായി 576 ഷെൽട്ടറുകൾ ഒരുക്കിയിട്ടുണ്ടെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യമെങ്കിൽ ഷെൽട്ടറുകളായി ഉപയോഗിക്കാൻ തയ്യാറായിട്ടുണ്ടെന്ന് കോക്‌സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ മാമുനൂർ റഷീദ് പറഞ്ഞു. ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനായി ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും സഹായത്തിന് യൂണിയൻ പരിഷത്ത് ചെയർമാനുമായോ ഉപജില്ലാ നിർഭഹി ഓഫീസറുമായോ ജില്ലാ കമ്മീഷണറുടെ ഓഫീസിലെ കൺട്രോൾ റൂമുമായോ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാശനഷ്ടങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന്, എല്ലാവരും ബോധവാന്മാരായിരിക്കാനും എല്ലാവരേയും സുരക്ഷിതരായിരിക്കാൻ സഹായിക്കാനും റാഷിദ് അഭ്യർത്ഥിച്ചു.

ചുഴലിക്കാറ്റ് തിങ്കൾ, ചൊവ്വ ദിവസങ്ങളോടെ ടിങ്കോണ ദ്വീപിനും സാൻഡ്‌വിപ്പിനും ഇടയിൽ ബാരിസലിന് സമീപം ബംഗ്ലാദേശിന്റെ തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Cyclone Sitrang makes land­fall: 7 dead in Bangladesh

You may like this video also

Exit mobile version