വിംബിൾഡൺ കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവ. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ഇറ്റലിയുടെ ജാസ്മിൻ പവോലീനിയെ കീഴടക്കിയാണ് ക്രെജിക്കോവയുടെ കിരീടനേട്ടം. ആദ്യ സെറ്റ് ക്രെജിക്കോവ സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ പവോലീനി ശക്തമായി തിരിച്ചുവന്നു. ഇതോടെ മത്സരം ആവേശകരമായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മൂന്നാം സെറ്റ് വിജയിച്ച് ക്രെജിക്കോവ മത്സരം സ്വന്തമാക്കി. സ്കോർ 6–2, 2–6, 6–4. ക്രെജിക്കോവയുടെ മുന്നേറ്റത്തോടെയാണ് കലാശപ്പോരിന് തുടക്കമായത്. പവോലീനിയെ പിന്നിലാക്കി ആദ്യ സെറ്റിൽ ചെക്ക് റിപ്പബ്ലിക്ക് താരം അനായാസം വിജയം നേടിയെടുത്തു.
6–2 എന്ന സ്കോറിനായിരുന്നു ക്രെജിക്കോവയുടെ ജയം. രണ്ടാം സെറ്റിൽ സമാന രീതിയിൽ പവോലീനി തിരിച്ചടിച്ചു. 2–6 എന്ന സ്കോറിന് തന്നെ ക്രെജിക്കോവയെ ഇറ്റാലിയൻ വനിത പരാജയപ്പെടുത്തി. വിംബിൾഡൺ വിജയിയെ നിർണയിക്കുന്ന മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. പോയിന്റ് നില തുല്യമായി മുന്നേറി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 6–4ന് ക്രെജിക്കോവ സെറ്റ് സ്വന്തമാക്കി. ഒപ്പം വിംബിൾഡൺ കിരീടവും. ഫ്രഞ്ച് ഓപ്പൺ സിംഗിൾസിലും ഡബിൾസിലും കിരീടം കൈവിട്ട പവോലീനിക്ക് ആദ്യ ഗ്രാൻഡ്സ്ലാം കിരീടത്തിനായി ഇനിയും കാത്തിരിക്കണം.
English summary : Czech Republic’s Barbara Krejcikova wins Wimbledon women’s singles title
You may also like this video