ഡി വിനയചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡി വിനയചന്ദ്രൻ കവിതാ പുരസ്കാരം — 2023 പ്രശസ്ത കവി പി കെ ഗോപിയുടെ ‘മനുഷ്യേശ്വരം‘എന്ന കൃതിക്ക്. നൂറ്റിമുപ്പതിൽ പരം കൃതികളിൽനിന്ന് ആലങ്കോട് ലീലാ കൃഷ്ണൻ, ഡോ. എം എസ് നൗഫൽ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 2023 ഫെബ്രുവരി 11 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കടപുഴ നവോദയ ഗ്രന്ഥശാല അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. പി എസ് ശ്രീകല (സ്റ്റേറ്റ് നോളജ് ഡയറക്ടർ ) സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി കെ.സുധീർ അറിയിച്ചു.
English Summary;D Vinayachandran Foundation Award to PK Gopi
You may also like this video