Site iconSite icon Janayugom Online

ഡിഎ മൂന്ന് ശതമാനം കൂട്ടി

DADA

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ‑ഡിആര്‍ മൂന്നു ശതമാനം വര്‍ധിപ്പിക്കാന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2022 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. നിലവില്‍ 31 ശതമാനമാണ് ഡിഎ ലഭിച്ചിരുന്നത്.വര്‍ധനവോടെ ഇത് 34 ശതമാനമായി ഉയരും. 7.68 ലക്ഷം ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കും. രാജ്യത്തെ എംഎസ്എംഇകളുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാന്‍ ലോക ബാങ്ക് സഹായത്തോടെയുള്ള 6,062.45 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്ക് 3750 കോടി രൂപ ലോക ബാങ്ക് വായ്പയായി അനുവദിക്കും. ബാക്കിയുള്ള 2312.45 കോടി രൂപ കേന്ദ്ര വിഹിതമാണ്.

Eng­lish Sum­ma­ry: DA increased by three per cent

You may like this video also

Exit mobile version