കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമുള്ള ക്ഷാമബത്ത വര്‍ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. നാല് ശതമാനമാണ് വര്‍ധനവ്. ജനുവരി ഒന്ന് മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ഡിഎ കണക്കാക്കുകയെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. ക്ഷാമബത്ത ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായി.
നിലവില്‍ ഇത് 46 ശതമാനമാണ്. പ്രതിവര്‍ഷം 12,868.78 കോടിയാണ് കേന്ദ്ര സര്‍ക്കാരിന് ചെലവ്. 49.18 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെൻഷൻകാര്‍ക്കും തീരുമാനം ഗുണം ചെയ്യും. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത വര്‍ധന എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
English Summary: DA of central employees increased by 4 percent
You may also like this video