ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് അഭിനന്ദനവുമായി ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ.‘നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ’ എന്നാണ് അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്. മലയാളത്തിലായിരുന്നു ബച്ചന്റെ ഫേസ്ബുക്ക് കുറിപ്പ്. ഏറ്റവും അർഹമായ അംഗീകാരമെന്നും അതിയായ സന്തോഷം തോന്നുന്നു എന്നും അമിതാഭ് ബച്ചൻ ഫേസുക്കിൽ കുറിച്ചു. എപ്പോഴും മോഹൻലാലിന്റെ ഒരു സമർപ്പിത ആരാധകനായി തുടരുമെന്നും അമിതാഭ് ബച്ചൻ വ്യക്തമാക്കി. 2018ൽ അമിതാഭ് ബച്ചന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചിരുന്നു.
ദാദാ സാഹേബ് ഫാൽക്കെ അവാർഡ്; മോഹൻലാലിന് അഭിനന്ദനമറിയിച്ച് അമിതാഭ് ബച്ചൻ

