Site iconSite icon Janayugom Online

ദാദസാഹെബ് ഫാല്‍ക്കെ പുരസ്കാരം നടി വഹീദ റഹ്മാന്

ബോളിവുഡ് നടി വഹീദ റഹ്മാന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹെബ് ഫാല്‍ക്കെ പുരസ്കാരം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ തിളക്കമാര്‍ന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമാണെന്ന് പുരസ്കാരം പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.

1938 ല്‍ ഇന്നത്തെ തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ റഹ്‍മാന്‍റെ ജനനം. തെലുങ്ക് ചിത്രം രോജുലു മരായിയിലെ ഒരു നര്‍ത്തകിയുടെ വേഷത്തില്‍ 1955 ലാണ് വഹീദ റഹ്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്യാസ, കാഗസ് കെ ഫൂല്‍, ഛോദ്‍വി കാ ചാന്ദ്, ഗൈഡ് തുടങ്ങി തൊണ്ണൂറിലധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.

ദേശീയ ചലച്ചിത്ര പുരസ്ക്കാരം, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്ക്കാരങ്ങള്‍ ലഭിച്ചു. 1990 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യ എന്ന മലയാളം ചിത്രത്തിലും അവര്‍ അഭിനയിച്ചിരുന്നു.

Eng­lish Sum­ma­ry: Dadasa­heb Phalke Award con­ferred on Wahee­da Rehman
You may also like this video

Exit mobile version