Site iconSite icon Janayugom Online

പ്രതിദിന കോവിഡ് രോഗികള്‍ 5000 കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞദിവസം രാജ്യത്ത് 4435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. 

പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 4.47 കോടി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 ന് ശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്.

ഒമിക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി 1.16 ആണ് രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ അധികൃതര്‍ വിലയിരുത്തുന്നു. ഈ മാസം തുടക്കം മുതല്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിൽ അധികമായി തുടരുകയാണ്. ഡല്‍ഹിയടക്കം തീവ്രവ്യാപനത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. 

Eng­lish Summary;Daily covid patients crossed 5000
You may also like this video

Exit mobile version