Site icon Janayugom Online

ദക്ഷിണാമൂർത്തിയുടെ ഭാര്യ കല്യാണിയമ്മാൾ അന്തരിച്ചു

പ്രശസ്ത സംഗീത‍ജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ വി ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ കല്യാണിയമ്മാള്‍ അന്തരിച്ചു. 93 വയസായിരുന്നു. ചെന്നൈയില്‍ വച്ചാണ് വാർധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് അന്ത്യം. 1948 ലാണ് ദക്ഷിണാമൂർത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്. നാ​ഗർകോവിൽ സ്വദേശിനിയായ കല്യാണിയമ്മാൾക്ക് അന്ന് 17 വയസായിരുന്നു പ്രായം. ദക്ഷിണാമൂർത്തിയുടെ സം​ഗീതപരിപാടികൾ, അഭിമുഖങ്ങൾ, റെക്കോർഡിങ്തുടങ്ങിയവയുടെ മേൽനോട്ടം പിന്നീട് ഇവർക്കായിരുന്നു. സം​ഗീത സംവിധാനത്തിന് മരണാനന്തര ബഹുമതിയായി ദക്ഷിണാമൂർത്തിക്കു ലഭിച്ച കേരള സംസ്ഥാന പുരസ്കാരം കല്യാണിയമ്മാളിനാണ് കൈമാറിയത്. 

ENGLISH SUMMARY:Dakshinamoorthy’s wife Kalyaniyam­mal has passed away
You may also like this video

Exit mobile version