Site iconSite icon Janayugom Online

ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച സംഭവം; ക്ഷമ ചോദിച്ച് ദലൈലാമ

ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിയ്ക്കുകയും നാവില്‍ നുകരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ വിവാദമായതിന് പിന്നാലെ ക്ഷമചോദിച്ച് ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമ. കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി ദലൈലാമയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

”ഒരു ബാലന്‍ ആശ്ലേഷിക്കണമെന്ന് പറയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. തന്നെ കാണാന്‍ വരുന്നവരെ നിഷ്‌കളങ്കമായും തമാശയോടെയും അദ്ദേഹം കളിയാക്കാറുണ്ട്. സംഭവത്തില്‍ തന്റെ വാക്കുകള്‍ കൊണ്ടുണ്ടായ വേദനയ്ക്ക് ബാലനോടും കുടുംബത്തോടും ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഖേദിക്കുന്നു.”-പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബാലനെ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചത്.

2019ല്‍ മറ്റൊരു വിവാദപരാമര്‍ശത്തിലും ദലൈലാമ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പിന്‍ഗാമിയാകുന്നത് ഒരു സ്ത്രീയാണെങ്കില്‍ ആകര്‍ഷകയായിരിക്കണമെന്ന പരമാര്‍ശമാണ് വിവാദമായത്. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.

Eng­lish Sum­ma­ry: Dalai Lama Apol­o­gis­es for Kiss­ing Minor Boy
You may also like this video

Exit mobile version