Site icon Janayugom Online

ദലേര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ്

മനുഷ്യക്കടത്തുക്കേസില്‍ ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ് വിധിച്ച ഉത്തരവ് അഡീഷണല്‍ സെഷ­ന്‍സ് കോടതി ശരിവച്ചു. സംഗീത ട്രൂപ്പിന്റെ ഭാഗമാണെന്ന വ്യാജേനെ അനധികൃതമായി ആളുകളെ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. 2003ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പാട്യാല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി 2018ലാണ് ദലേര്‍ മെഹന്ദിക്കും സഹോദരന്‍ ഷംസേര്‍ സിങ്ങിനും രണ്ടു വര്‍ഷത്തെ തടവ് വിധിച്ചത്. തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ഉത്തരവിനെതിരെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അഡീഷണല്‍ ജഡ്ജി എച്ച് എസ് ഗ്രേവാള്‍ ജാമ്യം റദ്ദാക്കുകയും ഇവരുടെ ശിക്ഷ ശരിവയ്ക്കുകയുമായിരുന്നു. ഇരുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലേക്കു കൊണ്ടു പോയി. 

2003ൽ സദർ പൊലീസ് സ്റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്ക് അനധികൃതമായി എത്തിക്കാന്‍ പ്രതികള്‍ പരാതിക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയതായി പരാതിയിൽ ആരോപിക്കുന്നു. കൂടാതെ 1998ലും 1999ലും മെഹന്ദീ സഹോദരന്മാര്‍ 10 പേരെ നിയമവിരുദ്ധമായി യുഎസിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ദലേര്‍ മെഹന്ദിക്കും സഹോദരനുമെതിരെ 31 കേസുകളാണുള്ളത്. 

Eng­lish Summary:Daler Mehn­di jailed for two years
You may also like this video

Exit mobile version