അമേത്തിയില്‍ അധ്യാപകനെയും കുടുംബത്തെയും വീട്ടില്‍ കയറി വെടിവെച്ചുകൊന്നു. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ ഭവാനി നഗര്‍ സ്വദേശി സുനില്‍കുമാര്‍, ഭാര്യ പൂനം ഭാരതി , ഒന്നും ആറുംവയസ്സുള്ള പെണ്‍മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽനിന്ന് അഞ്ചുവട്ടം വെടിയുതിർക്കുന്ന ശബ്ദം കേട്ടെന്ന് അയൽവാസികളുടെ മൊഴിയുണ്ട്.ഒരാളെ ഭയമുണ്ടെന്ന് കാണിച്ച് രണ്ടു മാസം മുൻപ് പൂനം പൊലീസിൽ പരാതി നൽകിയിരുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തന്നെ കൊല്ലുമെന്ന് പലതവണ ഇയാൾ ഭീഷണിപ്പെടുത്തി.
തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയിൽ പൂനം സൂചിപ്പിച്ചിരുന്നു.ഇതുപ്രകാരം ചന്ദൻ വർമ എന്നയാൾക്കെതിരെ ലൈംഗികാതിക്രമം, ജീവനു ഭീഷണി, എസ്‌സി/എസ്‌സി അതിക്രമം എന്നീ വകുപ്പു ചുമത്തി കേസെടുത്തു. ആഗസ്തിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തുടരന്വേഷണം ഉണ്ടായില്ല.