Site icon Janayugom Online

ദളിതന്റെ മ‍ൃതദേഹം ശ്മശാനത്തിൽ ദഹിപ്പിക്കുന്നത് സവർണർ തടഞ്ഞു

മഹാരാഷ്ട്രയിലെ ഷോലാപുർ ജില്ലയിൽ ദളിത് വിഭാഗക്കാരന്റെ മ‍ൃതദേഹം പഞ്ചായത്ത് ശ്മശാനത്തിൽ ദഹിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് സവർണ ഹിന്ദുക്കൾ. സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ദഹിപ്പിച്ചു.

സോളാപുർ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ധനഞ്ജയ് സാതേ എന്ന എഴുപത്തിനാലുകാരന്റെ മ‍ൃതദേഹം ദഹിപ്പിക്കുന്നതിന് എതിരെയായിരുന്നു പ്രദേശത്തെ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കൾ തർക്കവുമായെത്തിയത്. 18 മണിക്കൂറോളമാണ് പ്രതിഷേധക്കാർ മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചത്.

പൊലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രതിഷേധക്കാർക്കെതിരെ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.മരിച്ച ധനഞ്ജയ് സാതേയുടെ സഹോദരൻ ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് പ്രശ്നങ്ങൾ രൂക്ഷമായതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. 1,100 കുടുംബങ്ങൾ ഉള്ളതിൽ രണ്ട് കുടുംബങ്ങളാണ് പ്രദേശത്ത് ദളിത് വിഭാഗത്തിലുള്ളത്. മാലി വിഭാഗക്കാരാണ് പ്രദേശത്ത് ഭൂരിപക്ഷം കുടുംബങ്ങളും.
Eng­lish sum­ma­ry: Dalit Man’s Body Cre­mat­ed Out­side Pan­chay­at Office After Caste Hin­dus Deny Access to Cre­ma­tion Ground
You may also like this video:

Exit mobile version