Site icon Janayugom Online

കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി അധ്യാപകൻ

രാജസ്ഥാനില്‍ കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി അധ്യാപകൻ. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ജൂലൈ 20‑നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിയുടെ ഭാഗത്തുമടക്കം ഗുരുതരമായി പരൂക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലിരിക്കെയാണ് മരിച്ചത്. വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇതോടെ പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷനടക്കം താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Dalit stu­dent beat­en to death for touch­ing water pot of upper caste
You may also like

Exit mobile version