ദളിത് സ്ത്രീ ക്ഷേത്ര പരിസരത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്നത് തടഞ്ഞ സംഭവത്തില്‍ തമിഴ്നാട്ടിലെ കടലൂര്‍ ചിദംബരം നടരാജര്‍ ക്ഷേത്രത്തിലെ ഇരുപതോളം പൂജാരിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെടുത്തതായി കടലൂര്‍ പൊലീസ് സൂപ്രണ്ട് സി ശക്തി ഗണേശന്‍ പറഞ്ഞു. 1989‑ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു കൂട്ടം പൂജാരിമാര്‍ അവരെ ചീത്തവിളിക്കുന്നതിനിടെ പടികള്‍ കയറാന്‍ ശ്രമിക്കുന്നത് കാണാം. പൂജാരിമാര്‍ തന്നെ ഭീഷണിപ്പെടുത്തി ക്ഷേത്ര പരിസരത്ത് നിന്ന് സാധനം മോഷ്ടിച്ചെന്ന് ആരോപിച്ചെന്നും ജയശീല എന്ന യുവതി പരാതിയില്‍ പറയുന്നു.
നേരത്തെ തമിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലായിരുന്നു ക്ഷേത്രം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇത് പൂജാരിമാര്‍ക്ക് തന്നെ തിരികെ നല്‍കി.
english summary;Dalit woman banned from praying: Case against 20 priests
you may also like this video;