Site icon Janayugom Online

ദളിത് യുവതി വെള്ളം കുടിച്ചു; മേല്‍ജാതിക്കാര്‍ ടാങ്ക് ഗോമൂത്രം ഉപയോഗിച്ചു കഴുകി

cow urine

ദളിത് യുവതി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് കുടിവെള്ള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് മേല്‍ജാതിക്കാര്‍ കഴുകി. ചാമരാ­ജനഗര്‍ താലൂക്കിലെ ഹെഗ്ഗോതര ഗ്രാമത്തിലാണ് സംഭവം. സം­ഭവത്തില്‍ ഗിരിയപ്പ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ മഹാദേവയ്ക്കെതിരെ എസ്‌സി, എസ്‌ടി അ­തിക്രമം തടയല്‍ നിയമ പ്രകാരം കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് സ്ത്രീയാണ് കുടിവെള്ള ടാങ്കിനോട് ചേര്‍ന്ന പൈപ്പില്‍ നിന്നും വെ­ള്ളം കുടിച്ചത്. ഇത് കണ്ട ഗ്രാമത്തിലെ ഏതാനും ചില സ്ത്രീകള്‍ അവരെ ചോദ്യം ചെയ്യുകയും തു­ടര്‍ന്ന് ടാങ്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞശേഷം ഗോമൂത്രമുപയോഗിച്ച് വൃത്തിയാക്കുകയുമായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് യുവാക്കള്‍ ഗ്രാമത്തിലെത്തി എല്ലാ ജലസംഭരണികളില്‍ നിന്നും വെള്ളം കുടിച്ചു. മാത്രമല്ല പൊതുഉപയോഗത്തിനുള്ളവയാണ് ജലസംഭരണികളെന്നും ആര്‍ക്കുവേണമെങ്കിലും വെള്ളം കുടിക്കാമെന്ന സന്ദേശവും എഴുതിവച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കര്‍ണാടക അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി വി സോമണ്ണ പറഞ്ഞു. 

Eng­lish sum­ma­ry: Dalit woman drinks water; The upper castes washed the tank with cow urine

You may also like this video

Exit mobile version